‘തലസ്ഥാനം ചുമന്ന് വരുന്ന ആമ’; ഹൈബി ഈഡനെ പരിഹസിച്ച് എംഎം മണി
കോണ്‍ഗ്രസ് എംപി ഹൈബി ഈഡനെ പരിഹസിച്ച് സിപിഐഎം നേതാവ് എംഎം മണി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഹൈബിയുടെ നീക്കമാണിതെന്നാണ് എംഎം മണിയുടെ പരോക്ഷ വിമര്‍ശനം. (MM Mani Mocking Hibi Eden)
‘അഞ്ച് വര്‍ഷത്തെ അധ്വാനവുമായി മത്സരിക്കാനുള്ള മണ്ഡലത്തിലേക്ക് വരുന്ന ലോകസഭാംഗം’ എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് എംഎം മണി രംഗത്തെത്തിയത്.’തലസ്ഥാനം’ ചുമന്ന് വരുന്ന ആമയുടെ ചിത്രവും എംഎം മണി ചേര്‍ത്തിട്ടുണ്ട്.
വിഷയത്തില്‍ നേരത്തേയും ഹൈബിക്കെതിരെ എംഎം മണി നേരത്തെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സ്വബോധമുള്ളവര്‍ തലസ്ഥാനം മാറ്റാന്‍ പറയില്ലെന്നും ഹൈബിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നുമായിരുന്നു എം എം മണി നേരത്തെ വിമര്‍ശിച്ചത്.
ഹൈബി ഈഡന്റെ ആവശ്യം അപക്വവും അപ്രായോഗികവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുന്നു എന്ന് വ്യക്തമായെന്നാണ് മന്ത്രി പി രാജീവ് പരിഹസിച്ചത്.
Story Highlights: MM Mani Mocking Hibi Eden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here