Advertisement

ഞാന്‍ മോഷ്ടിച്ചതെല്ലാം ദൈവത്തെ സാക്ഷിനിര്‍ത്തി; മതംമാറിയത് വയറ്റിപ്പിഴപ്പിന് വേണ്ടിയെന്ന് തസ്‌കരന്‍ മണിയന്‍പിള്ള

July 2, 2023
2 minutes Read
Thaskaran Maniyan Pillai at Janakeeya Kodathi

മോഷണ ജീവിതത്തെ കുറിച്ചും നേരിട്ട ദുരിതങ്ങളെ കുറിച്ചും ട്വന്റിഫോര്‍ ജനകീയ കോടതിയില്‍ മനസുതുറന്ന് തസ്‌കരന്‍ മണിയന്‍പിള്ള. തന്റെ ജീവിതം മാറ്റിമറിച്ചത് മോഷണമാണെന്നും മോഷണ ജീവിതത്തെ കുറിച്ച് പുസ്തകമെഴുതിയ ശേഷം സ്വന്തം കേസുകള്‍ വരെ സ്വയം വാദിച്ച് ജയിച്ചുവെന്നും മണിയന്‍ പിള്ള പറഞ്ഞു. 45വര്‍ഷമായി മതംമാറി മുസ്ലിമായാണ് ജീവിക്കുന്നത്. ജാതിയും മതവും പറഞ്ഞ് മനുഷ്യനെ വേര്‍തിരിക്കുന്നത് വയറ്റില്‍പ്പിഴപ്പുകാരാണെന്നും തസ്‌കരന്‍ മണിയന്‍ പിള്ള ജനകീയ കോടതിയില്‍ പറഞ്ഞു.(Thaskaran Maniyan Pillai at Janakeeya Kodathi)

‘ഒരു കള്ളനും കള്ളം പറയില്ല. കോടതികളില്‍ ഇന്നേവരെ താന്‍ കള്ളം പറഞ്ഞിട്ടില്ല. പൊലീസ് ഉപദ്രവിച്ച് കൃത്രിമമായി കള്ളം പറയിപ്പിക്കാറുണ്ട്. എന്റെ പേരിലുള്ള പുസ്തകം എഴുതിയശേഷമുണ്ടായ പതിനൊന്ന് കേസുകളിലും ഞാന്‍ തന്നെയാണ് വാദിച്ചത്. എല്ലാ കേസുകളിലും എന്നെ വെറുതെ വിട്ടു. കേസില്‍ ജയിച്ചെങ്കിലും ആത്മാര്‍ത്ഥമായി ഞാന്‍ പരാജയമാണ്. മോഷണം എന്ന കലയില്‍ ഇടപെട്ടതിന്റെ പേരില്‍ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ കൊടുക്കാനായുള്ളൂ. ജീവിതത്തില്‍ ഇന്നുവരെ വിജയിക്കാന്‍ എനിക്കായിട്ടില്ല.

സിനിമയിലും നിരവധി വെബ്‌സീരീസുകളിലും ഞാന്‍ അഭിനയിച്ചു. പുസ്തകവും പ്രസിദ്ധീകരിച്ചു. അങ്ങനെ കുറേ പണം കിട്ടി. പക്ഷേ മോഷ്ടിച്ച് കിട്ടുന്ന പണത്തേക്കാള്‍ ഇവയ്‌ക്കൊക്കെ മൂല്യമുണ്ടായിരുന്നു. 20 വര്‍ഷത്തോളം മോഷണത്തില്‍ സജീവമായിരുന്നു. അതെല്ലാം നിമിത്തമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയ കുറേകാലം സീരിയയിലും അഭിനയിച്ചു. ഇങ്ങനെ പണം കിട്ടിത്തുടങ്ങിയപ്പോള്‍ ഡ ബന്ധുക്കളും സ്വന്തക്കാരും കൂടി. പക്ഷേ അന്യരാണ് എന്നെ എന്നും ഉപദ്രവിച്ചിട്ടുള്ളത്.

Read Also: അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ വേണ്ട; ഹൈബിയുടെ തലസ്ഥാന മാറ്റത്തില്‍ ഇടപെട്ട് ഹൈക്കമാന്‍ഡും

ഞാന്‍ മോഷ്ടിച്ചതെല്ലാം ദൈവത്തെ സാക്ഷിനിര്‍ത്തിയാണ്. എല്ലാ ദൈവങ്ങളെയും എനിക്കറിയാം. കഴിഞ്ഞ 45 വര്‍ഷമായി ഞാന്‍ മുസ്ലിമാണ്. കുടുംബവും അങ്ങനെതന്നെ.. മനുഷ്യനെ ജാതി പറഞ്ഞ് വേര്‍തിരിക്കുന്നത് വയറ്റില്‍പ്പിഴപ്പുകാരാണ്. ദൈവത്തിന്റെ കണ്ണില്‍ കള്ളന്മാരും നല്ലവരുമൊന്നുമില്ല. എല്ലാവരും ഒന്നാണ്. ഞാന്‍ മതം മാറിയത് വയറ്റിപ്പിഴപ്പിന് വേണ്ടിയും പെണ്ണിന് വേണ്ടിയുമാണ്’. മണിയന്‍ പിള്ളയുടെ വാക്കുകള്‍….

Story Highlights: Thaskaran Maniyan Pillai at Janakeeya Kodathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top