അമോൽ മസുംദാർ ഇന്ത്യൻ വനിതാ പരിശീലക സ്ഥാനത്തേക്ക്

ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻ പേരുകളിലൊരാളായ അമോൽ മസുംദാർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക്. പരിശീലക സ്ഥാനത്തിനായി കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ മസുംദാറിൻ്റെ പ്രകടനം ക്രിക്കറ്റ് ഉപദേശക സമിതിയ്ക്ക് ബോധിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസുംദാറിൻ്റെ 90 മിനിട്ട് നീണ്ട പ്രസൻ്റേഷൻ വളരെ ഗംഭീരമായിരുന്നു എന്ന് സമിതി അംഗങ്ങളായ അശോക് മൽഹോത്ര, സുലക്ഷണ നായ്ക്, ജതിൻ പറഞ്ജ്പെ എന്നിവർ വിലയിരുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബറിൽ രമേശ് പൊവാർ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഇന്ത്യൻ വനിതാ ടീമിന് ഇതുവരെ പരിശീലകനായിട്ടില്ല.
ജൂലായ് 9ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനമാവും മസുംദാറിൻ്റെ ആദ്യ ചുമതല. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുക. ടി-20 ടീമിൽ മലയാളി താരം മിന്നു മണിയും ഉൾപ്പെട്ടിട്ടുണ്ട്. വനിതാ ദേശീയ ടീമിൽ കളിക്കുന്ന ആദ്യ കേരള താരമാണ് വയനാട് സ്വദേശിനിയായ മിന്നു.
Story Highlights: amol mazumdar india womens cricket team coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here