‘ജോലിക്ക് പകരം ഭൂമി’; തേജസ്വി യാദവിനെതിരെ സിബിഐ കുറ്റപത്രം

ജോലിക്ക് പകരമായി ഭൂമി തട്ടിയെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് തിരിച്ചടി. തേജസ്വി യാദവിനെ ഉൾപ്പെടെ പ്രതികളാക്കി സിബിഎ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, റാബ്റി ദേവി കൂടാതെ 14 പേരാണ് കേസിൽ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ വാദം കേൾക്കുന്നതിനുള്ള തീയതി ഇതുവരെ അറിയിച്ചിട്ടില്ല.
റെയിൽവേ നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നൽകാതെ മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നിവിടങ്ങളിലെ വിവിധ സോണൽ റെയിൽവേകളിൽ പട്ന സ്വദേശികളെ പകരക്കാരായി നിയമിച്ചിട്ടുണ്ടെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 2004 – 2009 കാലയളവിൽ ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ യാദവ് കുടുംബത്തിന് ഭൂമി നൽകിയിരുന്നവർക്ക് റെയിൽവേയിൽ ജോലി നേടിയെന്നാണ് കേസ്. 2018 ലാണ് കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേസിൽ ഇ ഡി അന്വേഷണവും പുരോഗമിക്കുകയാണ്.
Story Highlights: cbi charge sheet tejashwi yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here