കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക്; 200 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; പി എ മുഹമ്മദ് റിയാസ്

തലസ്ഥാനജില്ലയുടെ ദീര്‍ഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നതെന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.(Karamana – Kaliyikavila road development to next phase)
കരമന കളിയിക്കാവിള പാതയില്‍ കൊടിനട വരെയുള്ള വികസനപ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചതാണ്. ബാക്കി പ്രവൃത്തി കൂടി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. കൊടിനട മുതല്‍ വഴിമുക്ക് വരെ 30.2 മീറ്റര്‍ വീതിയില വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലാണെന്നും റിയാസ് കുറിച്ചു.
Read Also: ഏക സിവിൽകോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഐഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്: വി ഡി സതീശൻ
മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്
കരമന – കളിയിക്കാവിള റോഡ് വികസനം. വഴിമുക്ക് – കളിയിക്കാവിള റീച്ചിന് 200 കോടി രൂപയുടെ ഭരണാനുമതി..
തലസ്ഥാനജില്ലയുടെ ദീര്‍ഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക്. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്.
കരമന കളിയിക്കാവിള പാതയില്‍ കൊടിനട വരെയുള്ള വികസനപ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചതാണ്. ബാക്കി പ്രവൃത്തി കൂടി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.
കൊടിനട മുതല്‍ വഴിമുക്ക് വരെ 30.2 മീറ്റര്‍ വീതിയില വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലാണ്.
Story Highlights: Karamana – Kaliyikavila road development to next phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here