വ്യാജ മയക്കു മരുന്ന് കേസ്; ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയ്ക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി

വ്യാജ മയക്കു മരുന്ന് കേസിൽ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയ്ക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിയല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി നടപടി.
തന്റെ നിരപരാധിത്വം ബോധ്യപ്പെട്ട് കേസ് റദ്ദാക്കിയതിൽ സന്തോഷമെന്ന് ഷീല സണ്ണി 24നോട് പ്രതികരിച്ചു. തന്നെ കുടുക്കിയവരെ കണ്ടെത്തുന്നതുവരെ പോരാട്ടം തുടരും. തൻറെ നിരപരാധിത്വം പരിശോധിക്കാൻ പോലും എക്സൈസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല. ലഹരിയായി കണ്ടെടുത്ത വസ്തുവിന്റെ ആധികാരികത ഉറപ്പാക്കാത്തതാണ് ജയിലിലാകാൻ കാരണമെന്നും ഷീല പറഞ്ഞു. വ്യാജ ലഹരിക്കേസിലെ പോരാട്ടത്തിൽ ഒപ്പം നിന്ന 24 ന് ഷീല നന്ദി പറഞ്ഞു.
ഫെബ്രുവരി 27ന് ചാലക്കുടിയിലെ ബ്യൂട്ടിപാർലറിൽ നിന്ന് വ്യാജ എൽ എസ് ഡി സ്റ്റാമ്പുകൾ ലഹരിവസ്തു എന്ന് കണക്കാക്കി പിടിച്ചെടുത്തതോടെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്. തുടർന്ന് കാക്കനാട് ലാബിൽ നടത്തി പരിശോധനയിലാണ് പിടിച്ചെടുത്തത് വ്യാജ സ്റ്റാമ്പുകൾ ആണെന്ന് മനസ്സിലായത്. തുടർന്ന് സംഭവം 24 പുറത്തുവിടുകയായിരുന്നു.
Story Highlights: High Court quashed the FIR against beauty parlor owner Sheela Sunny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here