മണിപ്പൂരിൽ സ്കൂളുകൾ വീണ്ടും തുറന്നു

വർഗീയ കലാപങ്ങൾക്കിടയിൽ മണിപ്പൂരിൽ സ്കൂളുകൾ വീണ്ടും തുറന്നു. 1 മുതൽ 8 വരെയുള്ള ക്ലാസുകൾ ജൂലൈ 5 മുതൽ പുനരാരംഭിക്കുമെന്ന് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രഖ്യാപിച്ചത്. കലാപത്തെത്തുടർന്ന് രണ്ട് മാസത്തിലേറെയായി സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചിട്ടിരുന്നു.
ക്ലാസുകൾ പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരത്തെ സ്വാഗതം ചെയ്തിരുന്നു. സ്കൂളിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പിടിഐയോട് പറഞ്ഞു. എന്നാൽ മിക്ക സ്കൂളുകളിലും ആദ്യ ദിവസത്തെ ഹാജർനില വളരെ കുറവാണ്. പല സ്കൂളുകളിലും ഹാജർനില 10 ശതമാനത്തിൽ താഴെയാണ്. വരും ദിവസങ്ങളിൽ ഇത് വർധിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
VIDEO | With the issuance of order for reopening of schools in ethnic strife-hit Manipur by the state government, classes from 1 to 8 resumed in most of the schools today, after two months. However, the attendance remained low. pic.twitter.com/y0YDndEePw
— Press Trust of India (@PTI_News) July 5, 2023
“വിദ്യാർത്ഥികളുടെ ഭാവി അവഗണിക്കാനാവില്ല. കുട്ടികൾ പുതിയ അറിവുകൾ നേടുന്ന സമയമാണിത്. അതിനാൽ, ക്ലാസുകൾ തുടരാൻ സർക്കാർ പരമാവധി ശ്രമിക്കണം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം” – വാങ്‌ഖേയ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ.കെ.രഞ്ജിതാ ദേവി പ്രതികരിച്ചു.
Story Highlights: Manipur schools reopen for Classes 1 to 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here