ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഉത്തർ പ്രദേശിലെ മീററ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. പാണ്ഡവ് നഗറിൽ നിന്ന് വരികയായിരുന്ന പ്രവീൺ കുമാറിൻ്റെ കാറിൽ കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. കമ്മീഷണറിൻ്റെ വസതിക്കരികിൽ വച്ചായിരുന്നു അപകടം. കണ്ടെയ്‌നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തിൽ കാർ തകർന്നെങ്കിലും പ്രവീൺ കുമാറും മകനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച താരമാണ് പ്രവീൺ കുമാർ. ബൗളിംഗ് ഓൾറൗണ്ടറായിരുന്ന താരം ഐപിഎലിലും കളിച്ചിട്ടുണ്ട്.
Story Highlights: Praveen Kumar escapes major accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here