നമ്പര്‍ വണ്‍ വാഗണ്‍ആര്‍; ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍

ഇന്ത്യയില്‍ പ്രതിദിനം വാഹന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ 3.27 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടത്. മുന്‍ വര്‍ഷത്തേക്കള്‍ രണ്ടു ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.(Top 10 Selling Cars in June 2023)
ഇപ്പോഴിതാ ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പത്തു കാറുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ ആറു മോഡലുകള്‍ എസ്.യു.വികളും നാലെണ്ണം ഹാച്ച്ബാക്കുകളുമാണ്.
മാരുതി വാഗണ്‍ആറാണ് ജൂണ്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. 17,481 യൂണിറ്റുകളാണ് വിറ്റുപോയത്. സ്വിഫ്റ്റ്(15,955), ക്രെറ്റ(14,447), ബലാനോ(14,077) എന്നിങ്ങനെയാണ് പിന്നിലുള്ളത്.
മാരുതി വാഗണ്‍ആര്‍ 17,481
മാരുതി സ്വിഫ്റ്റ് 15,955
ഹ്യുണ്ടായ് ക്രെറ്റ 14,447
മാരുതി ബലേനോ 14,077
ടാറ്റ നെക്‌സോണ്‍ 13,827
ഹ്യുണ്ടായ് വെന്യു 11,606
മാരുതി അള്‍ട്ടോ 11,323
ടാറ്റ പഞ്ച് 10,990
മാരുതി ബ്രെസ 10,578
ഗ്രാന്‍ഡ് വിറ്റാര 10,486
Story Highlights: Top 10 Selling Cars in June 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here