ലോകത്തെ ഏറ്റവും ചൂടേറിയ ദിനം; 2023 ജൂലൈ 3ന് രേഖപ്പെടുത്തി

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ 3 (കഴിഞ്ഞ തിങ്കളാഴ്ച) രേഖപ്പെടുത്തി. യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(World registers hottest day ever recorded on July 3)
കാലാവസ്ഥാ വ്യതിയാനവും ഉയർന്ന് വരുന്ന എൽ നിനോ പ്രതിഭാസവുമാണ് ഇങ്ങനെ ചൂട് കൂടാൻ കാരണമെന്നാണ് നിഗമനം. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ മൂന്നിന് ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെൽഷ്യസിൽ എത്തി.
Read Also:സാഫ് കപ്പ്: ഇന്ത്യ ചാമ്പ്യന്‍സ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം
ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡിഗ്രി സെൽഷ്യസായിരുന്നു.ശരാശരി ആഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്.ഈ ദിവസം വടക്കേ ആഫ്രിക്കയിൽ 50 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂട് രേഖപ്പെടുത്തി. അന്റാർട്ടിക്കയിൽ പോലും അസാധാരണമായി താപനില ഉയർന്നു.
Story Highlights: World registers hottest day ever recorded on July 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here