‘ഇതു തന്നെ അല്ലേ അത്’; 11 വര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ട്വീറ്റ്

ത്രെഡ്‌സ് അവതരിപ്പിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ട്വീറ്റുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത്. രണ്ടു സ്‌പൈഡര്‍മാന്‍മാര്‍ പരസ്പരം കൈ ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. അതേസമയം ത്രെഡ്‌സ് ട്വിറ്ററിന് സനമാനമായ ഫീച്ചറുകാണ് അവതരിപ്പിച്ചിരിക്കുന്നത്. 2012ലാണ് സക്കര്‍ബര്‍ഗ് അവസാനമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്.
ത്രെഡ്‌സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷലവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തിരിക്കുന്നത്. ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായി തുടങ്ങി.
Story Highlights: After Threads launch, Mark Zuckerberg’s first tweet in 11 Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here