Advertisement

ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന്; നൂറാം മത്സരത്തിൻ്റെ നിറവിൽ സ്റ്റീവ് സ്‌മിത്ത്

July 6, 2023
1 minute Read
ashes 3rd test steve smith

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന്. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. പരമ്പരയിൽ നിരാശപ്പെടുത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ഇന്ന് ഇംഗ്ലണ്ട് നിരയിൽ കളിക്കില്ല. മാർക്ക് വുഡ് ആൻഡേഴ്സണു പകരം ടീമിലെത്തി. പരുക്കേറ്റ് പുറത്തായ ഒലി പോപ്പിനു പകരം ക്രിസ് വോക്സും ടീമിലെത്തി.

ഓസീസ് നിരയിൽ സ്റ്റീവ് സ്‌മിത്ത് 100ആം മത്സരം കളിക്കാനാണ് ഇന്ന് ഇറങ്ങുക. ഇതിനൊപ്പം ഓസ്‌ട്രേലിയക്കായി ഏറ്റമധികം ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ സ്‌മിത്ത് മൂന്നാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റിൽ സ്‌മിത്ത് നേടിയത് തൻ്റെ 32ആം ടെസ്റ്റ് സെഞ്ചുറിയാണ്. 41 സെഞ്ച്വറികളുമായി റിക്കി പോണ്ടിങ്ങാണ് പട്ടികയിലെ ഒന്നാമൻ. 32 സെഞ്ച്വറികളുമായി സ്റ്റീവ് വോ രണ്ടാമതും. ഒരു സെഞ്ചുറി കൂടി നേടിയാൽ സ്‌മിത്ത് രണ്ടാമതെത്തും. ആഷസിൽ ഗംഭീര പ്രകടനം നടത്തുന്ന സ്‌മിത്ത് ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഓസീസ് നിരയിൽ പരുക്കേറ്റ് പുറത്തായ നതാൻ ലിയോണിനു പകരം ടോഡ് മർഫി കളിച്ചേക്കും. സ്കോട്ട് ബോളണ്ട്, ജോഷ് ഹേസൽവുഡ് എന്നിവരിൽ ഒരാൾ കളിക്കും.

Story Highlights: ashes 3rd test steve smith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top