ഏകദിനത്തിന് പിന്നാലെ ട്വന്റി20 ടീമിലും ഇടം നേടി സഞ്ജു സാംസണ്‍; ദേശീയ ടീമില്‍ താരം സജീവമാകുന്നു?

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ കാര്യമായ അവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരാധകരുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നികരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് അവസരം ലഭിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനത്തിന് വഴിവെച്ചത്. (BCCI announces indian t20 team for west inides tour sanju samson returns)
ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമിനെ ഇന്നലെയാണ് ബിസിസിഐയാണ് പ്രഖ്യാപിച്ചത്. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് ആണിത്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് ഇരുവരെയും ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചു മത്സരമടങ്ങിയ പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. ഓഗസ്റ്റ് 13ന് അവസാനിക്കും.
ഇന്ത്യന്‍ സ്‌ക്വാഡ്: ഇഷാന്‍ കിഷന്‍ (WK), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, സൂര്യ കുമാര്‍ യാദവ് (VC), സഞ്ജു സാംസണ്‍ (wk), ഹാര്‍ദിക് പാണ്ഡ്യ (C), അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.
Story Highlights: bcci announces indian t20 team for west inides tour sanju samson returns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here