Advertisement

സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു

July 6, 2023
2 minutes Read

മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്‌കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. (Malappuram karulai Accident escape)

പാലങ്കര ഭാഗത്ത് നിന്ന് സൈക്കിളില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥി കരുളായി ഭാഗത്ത് നിന്ന് വരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആതിഥ്യനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Read Also: ഏകദിനത്തിന് പിന്നാലെ ട്വന്റി20 ടീമിലും ഇടം നേടി സഞ്ജു സാംസണ്‍; ദേശീയ ടീമില്‍ താരം സജീവമാകുന്നു?

എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു. സാരമായ പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Story Highlights: Malappuram karulai Accident escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top