അപകീർത്തിക്കേസ്; ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈകോടതി വിധി പറയുക. സൂറത്ത് വിചാരണ കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ. ( Rahul gandhi defamatory case verdict tomorrow )
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിലാണ് കേസ്. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു.
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറെ നിർണായകമാണ് ഹൈക്കോടതി വിധി. അനുകൂല ഉത്തരവ് ഉണ്ടായാൽ രാഹുലിന്റെ അയോഗ്യത നീങ്ങും. വിചാരണ കോടതിവിധി ഹൈക്കോടതി ശരി വെച്ചാൽ വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമിഷൻ നടപടികൾ ആരംഭിക്കും.
Story Highlights: Rahul gandhi defamatory case verdict tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here