Advertisement

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു

July 6, 2023
Google News 1 minute Read
tamim iqbal retired international cricket

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്.

വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി കണ്ണീരണിഞ്ഞുകൊണ്ട് താരം തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല.

പരുക്കേറ്റതിനെ തുടർന്ന് അഫ്ഗാനിസ്താനെതിരായ ടെസ്റ്റിൽ നിന്ന് പിന്മാറിയ തമീം ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുകയും ആദ്യ കളി കളിക്കുകയും ചെയ്തു. ശനിയാഴ്ച പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 241 ഏകദിന മത്സരങ്ങളിൽ നിന്നായി 8313 റൺസ് നേടിയ തമീം ഈ ഫോർമാറ്റിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവുമധികം സെഞ്ചുറികളും (14) തമീം തന്നെയാണ് നേടിയത്. ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ നിലവിൽ കളിക്കുന്നവരുടെ പട്ടികയിൽ കോലി, രോഹിത് എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് തമീം. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 7188 റൺസ് നേടിയ താരം ഈ പട്ടികയിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം താരം ടി-20കളിൽ നിന്ന് വിരമിച്ചിരുന്നു.

Story Highlights: tamim iqbal retired international cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here