മധ്യപ്രദേശിൽ 12 വയസ്സുള്ള ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. 12 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. അതിനിടെ, മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക അധികാരികൾ വെള്ളിയാഴ്ച പൊളിച്ചുമാറ്റി.
മുഖ്യപ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ ഖുദൈൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണം പുരോഗമിക്കുന്ന ഒരു വീട്ടിൽ എത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അക്ഷയ് സിംഗ് മർഖം പിടിഐയോട് പറഞ്ഞു.
അതിനിടെ, മുഖ്യപ്രതിയുടെ വീട് പ്രാദേശിക അധികാരികൾ വെള്ളിയാഴ്ച പൊളിച്ചുമാറ്റി. കാസി പലാസിയ ഗ്രാമത്തിൽ അനധികൃതമായി 420 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് അധികാരികൾ പൊളിച്ചു മാറ്റിയത്.
Story Highlights: 12-year-old Tribal Girl Gangraped In Indore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here