Advertisement

വർഷങ്ങൾക്കു മുൻപ് കാണാതായി; ഇത്ര നാളും യുവാവ് അമ്മയുടെ ലൈംഗിക അടിമയായിരുന്നു എന്ന് വെളിപ്പെടുത്തൽ

July 7, 2023
1 minute Read
man missing served sex slave

8 വർഷങ്ങൾക്കു മുൻപ് 17ആം വയസിൽ കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട യുവാവ് ഇത്രയും കാലം അമ്മയ്ക്കൊപ്പം തന്നെ ജീവിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ഇത്രയും കാലം അമ്മ തന്നെ ലൈംഗിമ അടിമയാക്കി വച്ചിരിക്കുകയായിരുന്നു എന്ന് അമേരിക്കയിലെ ടെക്സസ് സ്വദേശിയായ റൂഡി ഫാരിയാസ് എന്ന യുവാവ് ഒരു ആക്ടിവിസ്റ്റിനോട് വെളിപ്പെടുത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ച മുൻപ് ഒരു ക്രിസ്ത്യൻ പള്ളിയുടെ സമീപത്തുവച്ചാണ് ഇയാളെ കണ്ടുകിട്ടിയത്.

റിപ്പോർട്ട് പ്രകാരം റൂഡിയുടെ അമ്മ ജാനീ സൻ്റാന, യുവാവിനെ ലൈംഗിക അടിമയാക്കി വച്ചിരിക്കുകയായിരുന്നു എന്ന്ആക്ടിവിസ്റ്റ് ക്വാനലിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ജാനീ റൂഡിയോട് തൻ്റെ ഭർത്താവായി അഭിനയിക്കാൻ പറയുമായിരുന്നു. തന്നോടൊപ്പം കിടക്ക പങ്കിടാൻ അവർ യുവാവിനെ നിർബന്ധിച്ചിരുന്നു. പൊലീസിനോട് പറഞ്ഞാൽ റൂഡി കുഴപ്പത്തിലാവുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. അടിമയെപ്പോലെ ജീവിച്ച് മടുത്തപ്പോൾ രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. മൂവരെയും പൊലീസ് ചോദ്യം ചെയ്തെന്നാണ് വിവരം.

2015ലാണ് ഫാരിയാസിനെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസിൽ പരാതിപ്പെടുന്നത്. രണ്ട് വളർത്തുനായ്ക്കളെയുമായി ഫാരിയാസ് നടക്കാനിറങ്ങിയെന്നും മൂവരെയും കാണാതായെന്നുമായിരുന്നു പരാതി. നായ്ക്കളെ പിന്നീട് കണ്ടെത്തിയെങ്കിലും ഫാരിയാസിനെ കിട്ടിയിരുന്നില്ല.

അതേസമയം, ആക്ടിവിസ്റ്റിൻ്റെ വെളിപ്പെടുത്തലുകൾ പൂർണമായി ശരിയല്ലെന്ന് പൊലീസ് അറിയിച്ചതായി ദി ഇൻഡിപെൻഡൻ്റും ന്യൂ യോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: man missing served sex slave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top