Advertisement

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

July 8, 2023
Google News 3 minutes Read
Amul Shares Topical On Twitter-Threads dispute

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ ഇതിനകം 70 ദശലക്ഷത്തിലധികം ആളുകള്‍ അക്കൗണ്ട് തുറന്നു.(Amul Shares Topical On Twitter-Threads dispute)

ത്രെഡ്‌സിനെ നെറ്റിസണ്‍സ് ഏറ്റെടുത്തെങ്കിലും സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കിനും കാര്യങ്ങള്‍ അത്ര സുഖമുള്ളതല്ല. നിരവധി സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇരുവരും തമ്മിലുള്ള വാശിയെ മീമുകളായും ട്രോളുകളായും പോസ്റ്റ് ചെയ്യുന്നത്.

ഇപ്പോള്‍ ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഡയറി ബ്രാന്റായ അമൂലും പരസ്യത്തില്‍ ഉപയോഗിക്കുകയാണ്. അമുലിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി മസ്‌കും സക്കര്‍ബര്‍ഗും എത്തുന്നത്. ഓരോ സമയത്തെയും ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന ട്രെന്‍ഡിങ് വിഷയങ്ങളെ എപ്പോഴും പരസ്യത്തിനുള്ള വിഷയമാക്കി മാറ്റാറുള്ള അമൂലിന്റെ പുതിയ ടോപ്പിക്കും നെറ്റിസണ്‍സ് ഏറ്റെടുത്തുകഴിഞ്ഞു.

Read Also: ഒറ്റ ദിവസത്തില്‍ ത്രെഡ്‌സില്‍ നിറഞ്ഞത് 9.5 കോടി പോസ്റ്റുകള്‍; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാമത്

ബോക്‌സിങ് താരങ്ങളെ പോലെ ഏറ്റുമുട്ടാന്‍ നില്‍ക്കുന്ന സക്കര്‍ബര്‍ഗിനെയും മസ്‌കിനെയുമാണ് ഗ്രാഫിക്കല്‍ ചിത്രമായി അമുല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനൊപ്പം ‘ഇലോണ്‍-ഇ-ജംഗ്’ എന്നും ‘അമൂല്‍-രുചിയുടെ അടയാളം’ എന്നും ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ട്വറ്ററിന്റെ ചിഹ്നമായ നീലക്കിളിയെയും പശ്ചാത്തലത്തില്‍ കാണാം.

Story Highlights: Amul Shares Topical On Twitter-Threads dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here