‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം.(Disappointed with Rohit Sharma’s captaincy says Sunil Gavaskar)
മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ മൂടിക്കെട്ടിയ കാലാവസ്ഥ എന്നതായിരിക്കും രോഹിത്തിനും ദ്രാവിഡിനും നല്‍കാനുള്ള ഉത്തരം. ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പോലുള്ള ടൂര്‍ണമെന്റുകളില്‍ ക്യാപ്റ്റനും കോച്ചും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു.
Story Highlights: Disappointed with Rohit Sharma’s captaincy says Sunil Gavaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here