മഴ, ദുരിതാശ്വാസ ക്യാമ്പ്: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം കുട്ടനാട് തിരുവല്ല താലൂക്കുകളിൽ ഇന്ന് അവധി. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, വൈക്കം താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്ക് ഇന്ന് അവധിയാണ്.(Holiday for educational institutions in 3 taluks)
കുട്ടനാട് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മട വീഴ്ച മൂലം വെള്ളക്കെട്ട് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് അവധി. കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read Also:സർക്കാർ വാഗ്ദാനത്തിൽ പ്രതിമ നിർമിച്ച ശിൽപി പെരുവഴിയിലായ സംഭവം; കുടിശിക ഏറ്റെടുത്ത് സുരേഷ് ഗോപി
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 10 തിങ്കളാഴ്ച) അവധിയാണ്. സർവകലാശാല പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയിൽ 63 ക്യാമ്പുകളിലായി 2637 പേർ നിലവിൽ താമസിച്ചു വരുന്നു.
ഇതിൽ 45 ക്യാമ്പുകൾ തിരുവല്ലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (10/7/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.
Story Highlights: Holiday for educational institutions in 3 taluks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here