Advertisement

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്

July 11, 2023
3 minutes Read
Bomb Attack Against Vote Counting Booth in West Bengal

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകരാണ് ബോംബേറ് നടത്തിയതെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.എന്നാൽ അക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഗവർണർ സി വി ആനന്ദബോസ് പറഞ്ഞു.(Bomb Attack Against Vote Counting Booth in West Bengal)

നിലവിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാർഡിൽ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത് സിപിഐഎം 343 , കോൺഗ്രസ് 146, ബിജെപി 371 മറ്റുള്ളവർ 136 എന്നിങ്ങനെയാണ് ലീഡ് നില. കഴിഞ്ഞ ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 696 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു.

Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.

Story Highlights: Bomb Attack Against Vote Counting Booth in West Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
നിമിഷങ്ങളെണ്ണി നിലമ്പൂർ ; സ്ട്രോങ്ങ് റൂം തുറന്നു
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 19 റൗണ്ട് വോട്ടെണ്ണൽ‌, ആദ്യ ട്രെൻഡ് തരുക വഴിക്കടവ്
Top