‘മുതലപ്പൊഴിയില്‍ നടന്നത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കം; കേസെടുക്കുന്നത് നിശബ്ദരാക്കാന്‍’; ഫാ. യൂജിന്‍ പെരേര

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവത്തില്‍ കേസെടുത്തത് വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സന്ദര്‍ശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണെന്നും ഫാ. യൂജിന്‍ പെരേര ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. (father eugene perera respond on muthalappozhi issue case)
കേസെടുത്തിരിക്കുന്നത് വളരെ ആസൂത്രണവും നിഗൂഢവുമായ നീക്കമാണെന്നും മന്ത്രിമാര്‍ ക്ഷുഭിതരായിരുന്നെന്നും യൂജിന്‍ പെരേര പറഞ്ഞു. മന്ത്രിമാരെ തടയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നത്.
അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെയാണ് തടഞ്ഞത്. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്.
Story Highlights: father eugene perera respond on muthalappozhi issue case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here