‘അമ്മ പരീക്ഷ ഹാളില്‍, ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായി വനിതാ കോൺസ്റ്റബിൾ’; ഗുജറാത്തിലെ പരീക്ഷാ ഹാളിന് മുന്നിലെ ചിത്രം വൈറൽ

ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായി ഗുജറാത്തിലെ വനിതാ കോൺസ്റ്റബിൾ. ഗുജറാത്തിലെ ഒഥവിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ വൈറലാകുന്നത്. കുഞ്ഞിനേയും കയ്യില്‍വെച്ചുള്ള ദയാബെന്നിന്റെ ചിത്രം അഹമ്മദാബാദ് പൊലീസാണ് ട്വിറ്ററില്‍ പങ്കുവച്ചത്.(Gujarat Woman Constable Hailed for Taking Care of Infant)
ഗുജറാത്ത് ഹൈക്കോടതിയുടെ പ്യൂൺ റിക്രൂട്ട്മെന്‍റ് പരീക്ഷ എത്തിയതായിരുന്നു യുവതി. എന്നാൽ കോൺസ്റ്റബിൾ ദയാ ബെൻ പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരീക്ഷ സമയം തീരുവോളം പരീക്ഷാ ഹാളിന് പുറത്ത് പരിപാലിച്ചു.
യുവതിക്ക് പരീക്ഷ നന്നായി എഴുതാന്‍ പരീക്ഷ കഴിയും വരെ ദയാബെന്‍ കുഞ്ഞിനെ നന്നായി നോക്കി. പൊലീസ് കോണ്‍സ്റ്റബിളുമായി പെട്ടെന്ന് കൂട്ടായ കുഞ്ഞാകട്ടെ പരീക്ഷാ ഹാളിന് മുന്നില്‍ ബഹളമില്ലാതെ കൂടി.
Read Also:മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
കുഞ്ഞാകട്ടെ യുവതിയായ പൊലീസ് കോണ്‍സ്റ്റബിളുമായി വേഗത്തില്‍ അടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് ഫോട്ടോ. രണ്ടുപേരുടേയും സന്തോഷം നിറഞ്ഞ മുഖം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ് .നിങ്ങള്‍ അഭിമാനമാണ് മാം, എന്നടക്കം നിരവധി പ്രശംസകളാണ് അഹമ്മദാബാദ് പൊലീസിന്റെ ട്വിറ്ററിലടക്കം ദയാബെന്നിനായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിക്കുന്നത്.
Story Highlights: Gujarat Woman Constable Hailed for Taking Care of Infant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here