സ്മാര്‍ട്ട് ഫോണുകളില്‍ വമ്പനാകാന്‍ നത്തിങ് 2 ഇന്നെത്തും

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ തരംഗം തീര്‍ത്ത സ്മാര്‍ട്ട് ഫോണാണ് നത്തിങ് ഫോണ്‍. നേരത്തെ നത്തിങ്ങിന്റെ ആദ്യ ഫോണായ നത്തിങ് 1 വിപണി കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.(Nothing Phone (2) India launch on July 11)
ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിവൈഡി ഇലക്ട്രോണിക്സിന്റെ, തമിഴ്നാട്ടിലുള്ള ഫാക്ടറിയിലായിരുന്നു ഫോണിന്റെ നിര്‍മ്മാണം നടന്നത്. വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നത്തിങ്.
ദുബായ് ലുലു മാള്‍, ലണ്ടനിലെ നത്തിങ് സോഹോ സ്റ്റോര്‍, ന്യുയോര്‍ക്കിലെ നത്തിങ് കിയോസ്‌ക്, ടോക്കിയോോ എന്നിവിടങ്ങളിലായിരിക്കും നത്തിങ് 2, ഇയര്‍ 2 എന്നിവ ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക. ഫോണ്‍ സുതാര്യമായതിനാല്‍ തന്നെ ഇതിന്റെ നിര്‍മ്മാണവും വളരെ സങ്കീര്‍ണമായിരുന്നു.
നത്തിങ് ഫോണ്‍ 2ന് ശക്തിപകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. 40,000 രൂപ മുതലാണ് ഫോണിന് വില വരുന്നതെന്നാണ് സൂചന. അവതരണത്തിന് പിന്നാലെ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
Story Highlights: Nothing Phone (2) India launch on July 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here