പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം: തൃശൂര്‍ സ്വദേശിക്ക് 10 വര്‍ഷം തടവ്

10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടില്‍ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ. എം. രതീഷ് കുമാറിന്റേതാണ് ശിക്ഷാവിധി. (Thrissur man 10-year imprisonment in Pocso case)
പോക്‌സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ.പിഴ തുക അതിജീവിതന് നല്‍കണം. പിഴയടക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം. 2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മത്സ്യ വില്‍പന നടത്തുന്ന പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
Read Also:ഭാവിയില്‍ മനുഷ്യനെതിരെ പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്
13 സാക്ഷികളെയും 14 രേഖകളും തെളിവില്‍ ഹാജരാക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.2022 മാര്‍ച്ച് 22 ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിയ്യൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുബിന്‍ ആണ് എഫ്. ഐ. ആര്‍ . റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.
Story Highlights: Thrissur man 10-year imprisonment in Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here