പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ അയയ്ക്കും, മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതം

മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്.
ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
Story Highlights: Health Minister has taken action to bring home the house surgeons stuck in Manali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here