ജയ്സ്വാൾ ഓപ്പൺ ചെയ്യും, ഗിൽ മൂന്നാം നമ്പറിൽ; വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൊമിനികയിലെ വിൻഡ്സോർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്.
മത്സരത്തിൽ യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറും. താരം തനിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ അറിയിക്കും. കഴിഞ്ഞ കുറേ മത്സരങ്ങളായി രോഹിതിൻ്റെ ഓപ്പണിംഗ് പങ്കാളി ശുഭ്മൻ ഗിൽ മൂന്നാം നമ്പറിൽ കളിക്കും. ഗിൽ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതെന്ന് രോഹിത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദ്രാവിഡുമായി ഗിൽ സംസാരിച്ചു. കരിയറിൽ 3, 4 നമ്പറിലാണ് ഗിൽ കളിച്ചിട്ടുള്ളത്. മൂന്നാം നമ്പറിൽ കുറേക്കൂടി നല്ല പ്രകടനം നടത്താനാവുമെന്ന് അവൻ കരുതുന്നു. തന്നെയല്ല, അങ്ങനെ വരുമ്പോൾ ഓപ്പണിംഗിൽ വലം കൈ – ഇടം കൈ കോമ്പിനേഷൻ വരുമെന്നും രോഹിത് പറഞ്ഞു.
Story Highlights: india west indies test gill jaiswal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here