Advertisement

ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം

July 13, 2023
Google News 1 minute Read
Housemaid trapped in Bahrain; Dean Kuriakose MP intervened

ഏജൻസിയുടെ ചതിയിൽപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിക്കിടന്ന വീട്ടുജോലിക്കാരിക്ക് ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിന്റെ ഫലമായി മോചനം. ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനി ലതയെ 2023 ജൂൺ മാസത്തിലാണ് ബഹ്‌റൈനിൽ വീട്ട് ജോലിക്കായി ഷിഹാബ് ,വിഗ്നേഷ് ബാബു എന്നിവർ ചേർന്ന് എത്തിച്ചത്. തുടർന്ന് വീട്ട് ജോലിയിൽ പ്രവേശിച്ച ലതക്ക് ബിപി കൂടുകയും, ശരീരമാസകലം നീര് വെക്കുകയും ചെയ്തു.

അവിടെ നിന്നും വിഘ്‌നേഷും ഷിഹാബും ചേർന്ന് ലതയെ ഏജൻസിയുടെ മുറിയിൽ എത്തിക്കുകയായിരുന്നു. ഭക്ഷണമോ, മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട ശേഷം, തിരിച്ച് നാട്ടിലേക്ക് അയക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടതെന്ന് ലത ആരോപിക്കുന്നു. ഈ വിവരങ്ങൾ അറിഞ്ഞ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് വിഷയത്തിൽ ഇടപെടുകയും ഐവൈസിസി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും ചെയ്തു.

ബേസിൽ നെല്ലിമറ്റം വഴി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തും എംബസ്സി പ്രതിനിനിധികളും ചേർന്ന് ലതയെ രക്ഷപെടുത്തി നാട്ടിൽ കയറ്റി വിടുകയായിരുന്നു. ഈ വിഷയത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ച പിന്തുണ പ്രശംസനീയവുമാണ്. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് എത്തുന്നവർ നോർക്ക, രജിസ്റ്റേർഡ് ഏജൻസികൾ തുടങ്ങിയവ വഴി രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് എത്തണമെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു.

Story Highlights: Housemaid trapped in Bahrain; Dean Kuriakose MP intervened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here