ഭക്ഷണത്തിൽ തക്കാളി ചേർത്ത ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ

തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തിൽ തക്കാളി ഉപയോഗിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ഭാര്യയെയും കുട്ടികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇയാൾ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
സന്ദീപ് ബർമൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തിൽ തക്കാളി ഇട്ടതിനെ തുടർന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും യുവാവ് പറയുന്നു. വഴക്കിനൊടുവിൽ ഭാര്യ മകളെയും കൂട്ടി വീടുവിട്ടിറങ്ങി ബസിൽ കയറിപ്പോയെന്നാണ് യുവാവിന്റെ പരാതി.
‘മൂന്നു ദിവസമായി ഭാര്യയെ അന്വേഷിക്കുന്നു. പൊലീസിൽ നൽകിയ പരാതിയിൽ ഫോട്ടോയും നൽകിയിട്ടുണ്ട്. എന്നാൽ അവർക്കും ആരതിയെ കണ്ടെത്താനായില്ല’- യുവാവ് പറഞ്ഞതായി NDTV റിപ്പോർട്ട് ചെയ്തു. ഭർത്താവുമായുള്ള തർക്കത്തിന് ശേഷം ആരതി വീട് വിട്ട് ഉമരിയയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി എന്നാണ് കരുതുന്നതെന്ന് ധൻപുരി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.
Story Highlights: Madhya Pradesh Man Uses Tomatoes While Cooking Food; Wife Leaves Home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here