Advertisement

മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതര്‍; ട്വന്റിഫോറിനോട് പ്രതികരിച്ച് ഹിമാചല്‍ മുഖ്യമന്ത്രി

July 13, 2023
Google News 3 minutes Read
Sukhvinder Singh Sukhu on Malayali doctors stuck in Himachal

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പറയുന്നു. കസോളില്‍ കുടുങ്ങിക്കിടക്കുന്നവരെ വേഗത്തില്‍ ഒഴിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Sukhvinder Singh Sukhu on Malayali doctors stuck in Himachal)

മലയാളി ഡോക്ടര്‍ക്ക് വെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് തന്നെ അവരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കും. സ്വന്തം വാഹനങ്ങളില്‍ തന്നെ യാത്ര തുടരണം എന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതിനായുള്ള സൗകര്യമൊരുക്കുകയാണെന്നും ഹിമാചല്‍ മുഖ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്

അതേസമയം മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്.

Story Highlights: Sukhvinder Singh Sukhu on Malayali doctors stuck in Himachal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here