“അത്ഭുതം” 12വയസുകാരന് പുതുജന്‍മം; അപകടത്തില്‍ വേര്‍പെട്ടുപോയ തല തുന്നിച്ചേര്‍ത്ത് ഡോക്ടർമാർ

“അത്ഭുതം” ഇസ്രായേലിലെ ഡോക്ടർമാർ 12വയസുകാരന് പുതുജീവിതം നല്‍കി. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവിതം നല്‍കിയത്. സൈക്കിളോടിക്കവേയാണ് സുലൈമാന്‍ ഹസന്‍ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂര്‍ണമായും നട്ടെല്ലിന്റെ ടോപ് വെര്‍ട്ടിബ്രയില്‍ നിന്നും വേര്‍പെട്ടുപോയത്.(Israeli Doctors Reattach Boy’s Head After He Was Hit By A Car)
50ശതമാനം മാത്രം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.ബൈലാറ്ററല്‍ അറ്റ്ലാന്റോ ഒക്കിപ്പിറ്റല്‍ ജോയിന്റ് ഡിസ്‌ലൊക്കേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിനു ശേഷം ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
ന്യൂറോളജിക്കല്‍ പ്രശ്നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കല്‍ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടര്‍ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവനേകിയത്.കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരുന്നില്ല.
Story Highlights: Israeli Doctors Reattach Boy’s Head After He Was Hit By A Car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here