കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു
പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് ജനവാസമേഖലയിൽ പുലി ഇറങ്ങി.വീടിന് സമീപത്ത് തൊഴുത്തിൽ നിന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയില്‍ പുലിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയോര മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരമായി കാണുന്നുണ്ട്.
മേഖലയിലെ റബര്‍ തോട്ടങ്ങള്‍ എല്ലാം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. റബറിന്റെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ റബര്‍ ഉപേക്ഷിച്ച മട്ടാണ്. ഇതുമൂലം വന്യമൃഗങ്ങള്‍ക്ക് എളുപ്പം ഒളിഞ്ഞിരിക്കാന്‍ കഴിയുന്നത് കൊണ്ട് വേഗത്തില്‍ ഇവയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.
Story Highlights: Leopard attack in Konni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here