ആറാം വയസിൽ അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു, എട്ടാം വയസ് മുതൽ ലഹരി വില്പന: കുട്ടിക്കാല അനുഭവങ്ങൾ വിവരിച്ച് ഡെലെ ആലി

കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് എവർട്ടണിൻ്റെ ഇംഗ്ലണ്ട് ഫുട്ബോൾ താരം ഡെലെ ആലി. ആറാം വയസിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും എട്ടാം വയസ് മുതൽ താൻ ലഹരിവില്പന ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഗാരി നെവിലിൻ്റെ ദി ഓവർലാപ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരത്തിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘എനിക്ക് അന്ന് ആറ് വയസ്. അമ്മയുടെ സുഹൃത്ത് എന്നെ ലൈംഗികമായി പീഡിപ്പിച്ചു. ആ സ്ത്രീ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു. എന്റെ അമ്മ മദ്യത്തിനടിമയായിരുന്നു. പിന്നീട് അച്ചടക്കം പഠിക്കാൻ എന്നെ ആഫ്രിക്കയിലേക്ക് അയച്ചു. തിരികെ എത്തിച്ചതിനു ശേഷം ഏഴാം വയസ് മുതൽ ഞാൻ പുകവലിക്കുമായിരുന്നു. എട്ട് വയസായപ്പോഴേക്കും ലഹരി മരുന്ന് വിൽപന ആരംഭിച്ചു. 12ാം വയസിൽ മറ്റൊരു കുടുംബം എന്നെ ദത്തെടുത്തു. അവിടം മുതൽ എന്റെ ജീവിതം മാറി.’- ഡെലെ ആലി പറഞ്ഞു.
Alcoholic mom 💔
— ¹⁷ (@mcfc_nite) July 13, 2023
Molested by his mom's friend at 6
Started smoking at 7
Started dealing drugs at 8 (selling)
Hung off a bridge at 11
Adopted at 12 Emotional
and powerful interview from Dele Alli.
Wishing him the best going forward Blues 💙🔝 pic.twitter.com/hSyIQ4wW5q
ഇഎഫ്എൽ ലീഗ് 2ൽ കളിക്കുന്ന മിൽടൻ കെയ്‌നെസ് ഡോൺസ് എന്ന ടീമിനു വേണ്ടി 2011 മുതൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച ഡെലെ ആലി 2015ൽ പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിൽ കളിച്ചു. 2022ൽ എവർട്ടണിലെത്തിയ താരം നിലവിൽ വായ്പാടിസ്ഥാനത്തിൽ തുർക്കി ക്ലബ് ബസിക്റ്റസിൽ കളിക്കുകയാണ്.
ഇംഗ്ലണ്ടിന്റെ അണ്ടർ 17, 18, 19, 21 ടീമുകളിലും സീനിയർ ടീമിലും താരം കളിച്ചു. സീനിയർ ടീമിനായി 37 മത്സരങ്ങൾ കളിച്ച ഡെലെ ആലി 3 ഗോളുകളും നേടി.
Story Highlights: dele alli childhood trauma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here