മദ്യം വാങ്ങാൻ പണം നൽകിയില്ല, നടുറോഡിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ

തെലങ്കാനയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. സന്തോഷ് എന്ന യുവാവ് അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നാഗർകുർണൂലിലെ ഒരു തെരുവിലാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിന് സന്തോഷ് എന്നയാൾ അമ്മയെ അതിക്രൂരമായി മർദ്ദിച്ചത്. പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ആളുകൾ നോക്കി നിൽക്കെയായിരുന്നു മർദ്ദനം.
ഭർത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലിൽ പണിയെടുത്താണ് ജീവിക്കുന്നത്. മകൻ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു.
Story Highlights: Refused to pay for alcohol; son hits mother bangs her head on ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here