‘ഇന്ത്യയുടെ സമത്വത്തിന് വേണ്ടത് ഏകീകൃത സിവിൽ കോഡല്ല’; സീതാറാം യെച്ചൂരി ട്വന്റിഫോറിനോട്

ഇന്ത്യയുടെ സമത്വത്തിന് വേണ്ടത് ഏകീകൃത സിവിൽ കോഡല്ലെന്ന് സീതാറാം യെച്ചൂരി. ട്വന്റിഫോറിനോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. ( uniform civil code is not needed for equality in india says sitaram yechury )
‘ലോ കമ്മീഷൻ പഠനം നടത്തി പറഞ്ഞതാണ് ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആവശ്യമുള്ളതല്ല എന്ന്. അതു തന്നെയാണ് ഞങ്ങളുടെയും നിലപാട്’ സീതാറാം യെച്ചൂരി പറഞ്ഞു. നാനാത്വത്തിൽ ഐക്യമാണ് ഇന്ത്യയിൽ ഉള്ളത്. വ്യക്തി നിയമങ്ങളിൽ കൂടിയാലോചനകൾ വേണം. നിലവിൽ നടക്കുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
‘പ്രധാനമന്ത്രിക്ക് നടപ്പാക്കേണ്ടത് എന്താണെന്ന് ഇപ്പോഴും വ്യക്തതയില്ല. ആദ്യം അത് വ്യക്തമാക്കണം. എന്നിട്ടാവാം ബാക്കി’ യെച്ചൂരി കുറ്റപ്പെടുത്തി. നിലവിൽ നടക്കുന്നത് സമുദായിക ദൃവീകരണത്തിനുള്ള ശ്രമമാണെന്നനും പാർലിമന്റ് തെറിഞ്ഞെടുപ്പാണ് അതിലുടെ ലക്ഷ്യം വയ്ക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.
വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിൽ സിപിഐഎം കേരളത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. 15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ.
Story Highlights: uniform civil code is not needed for equality in india says sitaram yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here