‘ബിജെപിയുടെ ബി ടീമാണ് സിപിഎം; സെമിനാറില്‍ വണ്ടിയില്‍ ആളെ ഇറക്കി’; കെ. മുരളീധരന്‍

സിപിഐഎമ്മിന്റെ ഏക സിവില്‍ കോഡിനെതിരായ സെമിനാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ ആളെ വാഹനത്തില്‍ ഇറക്കിയത് കണ്ടെന്നും എല്ലാവരെയും വിളിച്ച സമ്മേളനത്തിലേക്ക് എങ്ങനെയാണ് കൊടിയും വെച്ച് വരികയെന്ന് കെ മുരളീധരന്‍ ചോദിച്ചു.(Congress Leader K Muraleedharan Against CPIM Seminar)
പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പോലെ ജില്ലാ സമ്മേളനം പോലെ വാഹനത്തില്‍ ആളെ കൊണ്ടിറക്കുകയാണ് ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. ക്ഷണിച്ചവര്‍ ആരും വന്നില്ല. അവരെല്ലാം ഓരോ പ്രതിനിധികളെ അയക്കുകയാണ് ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ദേശീയ സെമിനാര്‍ ചീറ്റിപ്പോയ വാണമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ല. എന്‍ഡിഎ ഘടകകക്ഷി നേതാവ് അരയാക്കണ്ടി സന്തോഷ് ഈ സെമിനാറില്‍ പങ്കെടുത്തതോടെ കാര്യങ്ങള്‍ വ്യക്തമായി. സിപിഐഎം ബിജെപിയുടെ ബി ടീമാണെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
Story Highlights: Congress Leader K Muraleedharan Against CPIM Seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here