Advertisement

ബ്ലാസ്റ്റേഴ്സിൽ 10ആം നമ്പറിന് പുതിയ അവകാശി; ഇനി ലൂണ ടീമിലെ 10ആം നമ്പറുകാരൻ

July 16, 2023
3 minutes Read
kerala blasters adrian luna 10th jersey

കേരള ബ്ലാസ്റ്റേഴ്സിൽ ഇനി 10ആം നമ്പറിന് പുതിയ അവകാശി. അഡ്രിയാൻ ലൂണയാണ് ഈ സീസണിൽ 10ആം നമ്പർ ജഴ്സി അണിയുക. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിൽ ഹർമൻജോത് ഖബ്രയായിരുന്നു 10ആം നമ്പർ ജഴ്സി അണിഞ്ഞിരുന്നത്. ഈ സീസണിൽ ഖബ്ര ഈസ്റ്റ് ബംഗാളുമായി കരാറൊപ്പിട്ടതോടെയാണ് 10ആം നമ്പർ ജഴ്സി ഒഴിവായത്.

ഇതിനിടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ചിരുന്നു. പ്രതിരോധ താരം പ്രിതം കോട്ടാലിനെയും 90 ലക്ഷം രൂപ ട്രാൻസ്ഫർ ഫീയും നൽകിയായിരുന്നു മോഹൻ ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഡീൽ. അഞ്ച് വർഷത്തേക്കാണ് സഹൽ മോഹൻ ബഗാനുമായി കരാറൊപ്പിട്ടത്. 7 വർഷം നീണ്ട ബന്ധത്തിനു ശേഷമാണ് സഹൽ ക്ലബ് വിട്ടത്.

ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലും ബ്ലാസ്റ്റേഴ്സ് വിട്ടു. 2 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സ് താരത്തെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.

Story Highlights: kerala blasters adrian luna 10th jersey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top