Advertisement

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയിട്ടില്ല; രാജേന്ദ്രൻ നായരുടെ മരണം ദുരൂഹമെന്ന് കെ.കെ എബ്രഹാം

July 16, 2023
1 minute Read
KK Abraham about Rajendran Nair's death

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ മരണം ദുരൂഹമെന്ന് ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം. 43 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ശേഷം 24നോട് പ്രതികരിക്കുകയായിരുന്നു എബ്രഹാം. രാജേന്ദ്രൻ നായരുടെ അടിവയറ്റിൽ ചവിട്ടുകൊണ്ട പാടുണ്ട്. ആത്മഹത്യയോ കൊലപാതകമോ എന്നതിൽ വ്യക്തത വരാൻ ഉന്നതതല അന്വേഷണം വേണം. പുൽപ്പള്ളി ബാങ്കിൽ താൻ ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും കെകെ എബ്രഹാം പറഞ്ഞു.

രാജേന്ദ്രൻ നായരുടെ അടിവയറ്റിൽ ചവിട്ടുകൊണ്ട പാടുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിടണം. ആത്മഹത്യയോ കൊലപാതകമോ എന്നതിൽ വ്യക്തത വരണം. ഇതിനായി ഉന്നതതല അന്വേഷണം വേണമെന്നും എബ്രഹാം പറഞ്ഞു. പുൽപ്പള്ളി ബാങ്കിൽ താൻ ഒരു ക്രമക്കേടും നടത്തിയിട്ടില്ല.തനിക്കെതിരായ ഇഡി അന്വേഷണം സ്വാഗതാർഹമാണ്. തൻറെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണം.യ അന്വേഷണം പൂർത്തിയാകുമ്പോൾ തിളക്കത്തോടെ തിരിച്ചുവരും. വായ്പാ ക്രമക്കേട് ആരോപിക്കുന്ന പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. സജീവൻകൊല്ലപ്പിള്ളി തൻറെ ബിനാമിയെന്നത് ആരോപണം മാത്രമെന്നും കെ കെ എബ്രഹാം പറയുന്നു..

Read Also: ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി കാല്‍ അറ്റുപോയി; കോട്ടയത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

താനും കോൺഗ്രസ് പ്രവർത്തകനായ സജീവനും തമ്മിൽ സാമ്പത്തിക ഇടപാടുകളില്ല. ആരോപണവിധേയനായ പശ്ചാത്തലത്തിലാണ് താൻ കെപിസിസി ജനറിൽ സെക്രട്ടറി സ്ഥാനം രാജിവച്ചത് . കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്നും കെകെ എബ്രഹാം വ്യക്തമാക്കി.

Story Highlights: KK Abraham about Rajendran Nair’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top