Advertisement

‘മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയത് പിണറായി സർക്കാരാണ്’; ലത്തീൻ സഭ എൽഡിഎഫിനൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ

July 17, 2023
2 minutes Read
saji-cherian-clarify-statement-about-saudi-arabia-

മുതാലപ്പൊഴിയേലേ അപകടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയെന്ന് മന്ത്രി സജി ചെറിയാൻ. അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി നാളെ കൂടിക്കാഴ്ച് നടത്തും.പൊഴിയുടെ മണൽ നീക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സർക്കാർ ഏറ്റെടുക്കും. (Government Will Protect the Families of Fishermen)

10 കോടി രൂപ ചെലവുള്ള പദ്ധതി ഉടൻ ആരംഭിക്കും. പൊഴിയുടെ ഭാഗത്തുള്ള റോഡ് ഗതാഗത യോഗ്യമാക്കും. ഭവനമില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് വീടുവെച്ച് നൽകും. കുടുംബങ്ങൾക്ക് സ്ഥിര വരുമാനിത്തിന് സംവിധാനം ഏർപ്പെടുത്തും. കടബാധ്യതകൾ തീർക്കാൻ സർക്കാർ ഇടപെടും.

Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്

ലത്തീൻ സഭ എൽഡിഎഫിനൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാധ്യമങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്ക വേണ്ട. അപകടത്തില്‍ നിന്നും മത്സ്യതൊഴിലാളികളുടെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതലപ്പൊഴിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എന്ത് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ പണിത് നൽകിയത് പിണറായി സർക്കാരാണ്. ചെല്ലാനത്ത് പോയാൽ ഇടതു സർക്കാർ എന്താണ് ചെയ്തതെന്ന് കാണാമെന്നും കേരളത്തിലെ ലത്തീൻ സഭ ഇടതുപക്ഷ സർക്കാരിനൊപ്പം അടിയുറച്ചു നിൽക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

Story Highlights: Government Will Protect the Families of Fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top