കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പിൽ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.one and half year old girl died of fever
Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്
കുട്ടിക്ക് ഇന്നലെയാണ് കടുത്ത പനി അനുഭവപ്പെട്ടത് തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടുന്ന് പ്രാഥമിക ചികിത്സയും മരുന്നുകളും നൽകിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചയോടെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു.
അവിടുന്ന് ഡോക്ടർമാർ സ്ഥിതി ഗുരുതരമാണ് മറ്റ് ആശുപത്രിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Story Highlights: one and half year old girl died of fever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here