Advertisement

‘കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ​ഗാന്ധി’; വിഡിയോ വൈറലാകുന്നു

July 17, 2023
3 minutes Read
sonia-gandhi-dances-with-women-farmers-from-haryana

ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വെക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത്തിൽ ​രാഹുൽ ​ഗാന്ധി സന്ദർശിച്ച അതേ ​ഗ്രാമത്തിലെ കർഷകരാണ് സോണിയയുമായി നൃത്തം ചെയ്യുന്നത്. (Sonia Gandhi Dances with Women Farmers from Haryana)

സന്ദർശനവേളയിൽ രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ​ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു.

സോണിയാ ​ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിന്റെയും വിഡിയോ പങ്കുവെച്ചത് കോൺ​ഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്.ഹരിയാനയിലെ സോനിപത് ​ഗ്രാമത്തിലെത്തിയ രാഹുൽ ​ഗാന്ധി കർഷകർക്കൊപ്പം ട്രാക്ട‌റോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്.

Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്

അപ്രതീക്ഷിതമായി സന്ദർശനം നടത്തിയ രാഹുൽ ​ഗാന്ധി ​ഗ്രാമവാസികളുമായും കർഷകരുമായും സംവദിച്ചു. ഡൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശിലേക്കുള്ള യാത്രക്കിടെയാണ് രാഹുൽ ​ഗാന്ധി സോനിപത് ​ഗ്രാമത്തിലെത്തിയത്.

Story Highlights: Sonia Gandhi Dances with Women Farmers from Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top