Advertisement

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാകുറ്റം നിലനിൽക്കിലെന്ന് ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിൽ

July 17, 2023
Google News 2 minutes Read
sreeram-venkittaraman-approach-supreme-court

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപ്പീല്‍. ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീല്‍ നല്‍കിയത്.നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതയില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ അപ്പീലിൽ പറയുന്നു.(Sreeram Venkittaraman Approach Supreme Court)

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു, ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പ് അുസരിച്ച് നരഹത്യാക്കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ആണ് കേസ് എടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്

2019-ലായിരുന്ന ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് കെ.എം ബഷീർ മരിച്ചത്. അന്വേഷണസംഘം സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നുമാണ് ശ്രീറാമിന്റെ വാദം.

Story Highlights: Sreeram Venkittaraman Approach Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here