‘കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം’; അനുശോചിച്ച് ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറിയ കോൺഗ്രസ് പ്രവർത്തകൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജസ്റ്റിൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ സീറ്റ് നേമത്തേക്ക് മറ്റുമെന്നറിഞ്ഞപ്പോൾ വീടിന് മുകളിൽ കയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവാണ് ജസ്റ്റിൻ. ‘കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം’ പുതുപ്പള്ളിയിൽ നിന്നും ഉമ്മൻ ചാണ്ടി പോകരുത് എന്നുള്ള മദ്രാവാക്യം മുഴക്കിയാണ് ജസ്റ്റിൻ അന്ന് പ്രതിഷേധിച്ചത്.(Congress worker climb on Oommen chandys house)
”സാറിനെ പുതുപ്പള്ളിക്ക് വേണം എന്ന ആവശ്യം എനിക്ക് മാത്രമല്ലായിരുന്നു മണ്ഡലത്തിലെ ഞങ്ങളുടെ ആവശ്യമായിരുന്നു. പുതുപ്പള്ളിയുമായിട്ട് രക്ത ബന്ധമുള്ള ആളായിരുന്നു ഉമ്മൻ ചാണ്ടി സാർ. അന്ന് ഇവിടുന്ന് വേറൊരു മണ്ഡലത്തിലേക്ക് പോകുന്നത് ആർക്കും അത് താങ്ങാൻ പറ്റില്ല.
എല്ലാവരോടും കാരുണ്യം കാണിക്കുന്നയാളാണ് സാർ. അന്നത്തെ പ്രതിഷേധത്തിന് ശേഷം അദ്ദേഹം എന്ന വിളിച്ചു ഇവിടുന്നു പോകില്ലെന്ന് എന്നോട് പറഞ്ഞത് കൊണ്ടാണ് അന്ന് താഴെയിറങ്ങിയത്. ഇത്ര പെട്ടന്ന് സാർ വിടപറയുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല”- ജസ്റ്റിൻ ട്വന്റിഫോറിനോട് പറഞ്ഞു .
Read Also:‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാർത്തകൾ വന്നതോടെ അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വീടിന് മുകളിൽ കയറി ഒരു പ്രവർത്തകൻ ഭീഷണി മുഴക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ഉറപ്പുനൽകാതെ വീടിന് താഴെ ഇറങ്ങില്ലെന്നാണ് പ്രവർത്തകൻ പ്രതികരിച്ചത്. ഒരു മണിക്കൂറിന് ശേഷം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി അറിയിച്ചശേഷമാണ് പ്രവർത്തകൻ താഴെയിറങ്ങിയത്.
Story Highlights: Congress worker climb on Oommen chandys house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here