Advertisement

എന്റെ രാഷ്ട്രീയ ഗുരുനാഥൻ, ഇതുപോലൊരു ജനപ്രിയനായ നേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒരിടത്തും ഇല്ല; വാക്കുകളിടറി എം.എം. ഹസൻ

July 18, 2023
2 minutes Read
mm hassan ommen chandy

എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥന്മാരെന്ന് വിശേഷിപ്പിക്കുന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് എം എം ഹസൻ. സമാനതകളില്ലാത്ത പ്രത്യേകതകളുള്ള ജനനേതാവായിരുന്നു ഉമ്മൻചാണ്ടി. ഇതുപോലൊരു ജനപ്രിയനായ നേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒരിടത്തും ഇല്ല.(M M Hassan About Ommen Chandy)

ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങാൻ കാരണക്കാരനായ നേതാവാണ് അദ്ദേഹം. ബാലജനഖ്യം കാലം മുതലേ എനിക്ക് ഉമ്മൻചാണ്ടിയെ അറിയാമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഖമാണ് അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായത്.

Read Also:‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ

ജനങ്ങളോട്, പാവപ്പെട്ടവരോട് അദ്ദേഹത്തിനുള്ള ആത്മബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ രോഗത്തിൽ ഞങ്ങളെല്ലാം പ്രയാസപ്പെട്ടിരുന്നു. രോഗകിടക്കയിൽ ആയിരുന്നപ്പോഴും ആംഗ്യങ്ങൾ കാണിച്ച് ഞങ്ങളോട് സംസാരിച്ചു.

അന്ത്യശ്വാസം വലിക്കുന്നത് വരെ രാഷ്ട്രീയവും ജനങ്ങളും ഈ നാടുമൊക്കൊയിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എത്ര വിശേഷണം നൽകിയാലും അതിനെല്ലാം അതീതനായുള്ള വ്യക്തിത്വവും മഹത്വവുമാണ് ഉമ്മൻചാണ്ടിക്കുള്ളതെന്നും ഹസന്‍ വ്യക്തമാക്കി.

Story Highlights: M M Hassan About Ommen Chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top