അരിക്കൊമ്പൻ ചരിഞ്ഞുവെന്ന വാർത്ത വ്യാജം; ഈ സ്‌ക്രീൻഷോട്ട് ട്വന്റിഫോറിന്റേതല്ല

അരിക്കൊമ്പൻ ചരിഞ്ഞുവെന്ന് വ്യാജ വാർത്ത. ട്വന്റിഫോറിന്റെ പേരിലാണ് വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് പ്രചരിക്കുന്നത്. എന്നാൽ ട്വന്റിഫോർ ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ട്വന്റിഫോറിന്റെ ലേ ഔട്ടിൽ വ്യാജമായി നിർമിച്ചിരിക്കുന്ന വാർത്തയാണ് ഇത്. സ്‌ക്രീൻഷോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും ട്വന്റിഫോറിന്റേതല്ല. ( arikomban not dead fake news )
ചിന്നക്കനാലിൽ നിന്ന് പിടികൂടിയ അരിക്കൊമ്പൻ നിലവിലുള്ളത് കലക്കാട് മുടുന്തുരൈ ടൈഗർ റിസർവിലെ അപ്പർ കോടയാറിലാണ്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് രണ്ട് ദിവസം മുൻപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 15ന് പകർത്തിയ അരിക്കൊമ്പന്റെ ചിത്രവും വിഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളർ കൃത്യമായി പ്രവർത്തിക്കുന്നതിനാൽ സിഗ്നലുകളും യാഥാക്രമം ലഭിക്കുന്നുണ്ടെന്ന് ട്വീറ്റിൽ പറയുന്നു.
Story Highlights: arikomban not dead fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here