Advertisement

‘യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിച്ചു’; യോഗി ആദിത്യനാഥ്

July 20, 2023
3 minutes Read
Education played vital role in reducing state's poverty: Yogi

യു പിയിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിലും പ്രകടമായ മാറ്റം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. 2023-24 അക്കാദമിക് വർഷത്തിൽ ഡിബിഡി സ്‌കീം ആരംഭിക്കുകയും നവീകരിച്ച 125 കെജിബിവികളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.(Education played vital role in reducing state’s poverty: Yogi)

യുപിയിലെ അടിസ്ഥാന സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.91 കോടിയിൽ അധികം ആണെന്നും ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണെന്നും യോഗി പറഞ്ഞു.2017-ന് മുൻപ് കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് ഭയപ്പെട്ടിരുന്നു. സ്‌കൂളുകൾ ശോചനീയാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ യുപിയിലെ സ്‌കൂളുകളിൽ 55 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.

Read Also: മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു ‘ഒരു നിമിഷം നീതി വൈകിക്കൂടാ’, അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നു’; സുരാജ് വെഞ്ഞാറമൂട്

2023-24 അദ്ധ്യയന വർഷത്തിൽ സ്‌കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും 1,200 രൂപ വീതം മുഖ്യമന്ത്രി അനുവദിച്ചു.2017-ന് മുമ്പ് അദ്ധ്യാപകരുടെ കടുത്ത ക്ഷാമം നിലനിന്നിരുന്നുവെന്നു, കഴിഞ്ഞ ആറ് വർഷത്തിനിടെ 1.64 ലക്ഷം അദ്ധ്യാപകരെ അടിസ്ഥാന, സെക്കൻഡറി വിദ്യാഭ്യാസ ബോർഡുകളിൽ നിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Education played vital role in reducing state’s poverty: Yogi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top