‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി ജോഹാന മോള്‍, നെഞ്ചോട് ചേര്‍ത്ത് മടക്കം

പ്രായഭേദമന്യേ ആൾക്കൂട്ടത്തെ നെഞ്ചിലേറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി അതിന്റെ നിരവധി ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ശവമഞ്ചലിനോട് ചേര്‍ത്തുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. (Johanna waited for Oommen Chandy)
”ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റർ ജൊഹാന ജസ്റ്റിൻ എന്ന വിദ്യാർത്ഥിനിയുടേതാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോൾ വഴിയരികിൽ പോസ്റ്ററുമേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി.
മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റർ ഹൃദയത്തോട് ചേർത്ത് അവൾ കാത്തുനിന്നത്. മകൻ ചാണ്ടി ഉമ്മൻ ആ പോസ്റ്റർ വാങ്ങി ശവമഞ്ചത്തിന് മുകളിൽ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.
Story Highlights: Johanna waited for Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here