Advertisement

മെഡിക്കൽ പരിശോധനക്കെത്തിച്ച ആൾ അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു

July 20, 2023
2 minutes Read
man-attack-koyilandi-taluk-hospital

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാളുടെ പരാക്രമം. ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു. ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം.(Man Attack Koyilandi Taluk Hospital)

പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതോടെ തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

Read Also: ഉമ്മന്‍ചാണ്ടിക്ക് വിടനല്‍കാന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തി; സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തും

പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Man Attack Koyilandi Taluk Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top