സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍. ഉണ്ണികൃഷ്ണന്‍(68) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.(CPIM Palakkad District Secretariat Member N. Unnikrishnan passed away)
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊര്‍ണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍, എഐആര്‍ടിഡബ്ലിയുഎഫ് അഖിലേന്ത്യ സെക്രട്ടറി, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
ഭാര്യ: രത്‌നാഭായ് (റിട്ട. മാനേജര്‍, കൊപ്പം സര്‍വീസ് സഹകരണ ബാങ്ക്), മകന്‍: എന്‍.യു. സുര്‍ജിത്ത് (കെടിഡിസി മാനേജര്‍, കണ്ണൂര്‍) എന്‍.യു. ശ്രീജിത്ത് (ഒറ്റപ്പാലം താലൂക്ക് എംപ്ലാേയിസ് സൊസൈറ്റി). മരുമക്കള്‍: രൂപശ്രീ, നിമിത. സഹോദരങ്ങള്‍: പ്രകാശന്‍, തങ്കമണി, പ്രേമലത, പരേതനായ സുകുമാരന്‍.
Story Highlights: CPIM Palakkad District Secretariat Member N. Unnikrishnan passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here